നെടുമങ്ങാട് : സത്രംമുക്ക് കോയിക്കൽ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഇന്ന് സമാപിക്കും.രാവിലെ 5 ന് അഭിഷേകം,7 ന് അഷ്ടദ്രവ്യ ഗണപതിഹോമം,9 ന് പഞ്ചവാദ്യം,നാദസ്വരം,9.15 ന് ആത്മീയ പ്രഭാഷണം,9.30 ന് സമൂഹപൊങ്കാല,9.45 ന് പ്രഭാതഭക്ഷണം,10.30 ന് നൂറ്റിയെട്ട് കലശം,11 ന് കളഭാഭിഷേകം,വൈകിട്ട് 6.30 ന് നൃത്തസംഗീത സന്ധ്യ,രാത്രി 10 ന് ഗാനമേള, 2 ന് നാടകം,4 ന് പൂത്തിരിമേളം.8,45 നും 11.30 നും 2.45 നും 3.45നുമാണ് സുപ്രധാന ചടങ്ങായ ജലധാരയും യാമപൂജയും.മേൽശാന്തി കേശവൻ പോറ്റി മുഖ്യകാർമ്മികനാവും.