തിരുവനന്തപുരം: കമലേശ്വരം ആര്യൻകുഴി ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ മുതൽ മാർച്ച് ഒന്ന് വരെ നടക്കും. പതിവുപൂജകൾക്ക് പുറമേ വൈകിട്ട് 5.30ന് ഭക്തിഗാനസുധ, 8ന് നൃത്തഗാനസന്ധ്യ, 24ന് രാവിലെ 10ന് നാഗരൂട്ട്, വൈകിട്ട് 5.30ന് വയലിൻ ഫ്യൂഷൻ, രാത്രി 8ന് ഡാൻസ്, 25ന് രാവിലെ 9ന് സമ്പൂർണ ഗീതാ പാരായണം, വൈകിട്ട് 5.30ന് ഭജന, 7ന് മാലപ്പുറം പാട്ട്, 7.30ന് സംഗീതകച്ചേരി, 8ന് ഡാൻസ്, 26ന് രാവിലെ 9.30ന് ദേവീമാഹാത്മ്യപാരായണം, വൈകിട്ട് 5.30ന് ഭക്തിഗാനസുധ, രാത്രി 8ന് ഡാൻസ്, 27ന് വൈകിട്ട് 5.30ന് ഭക്തിഗാനാമൃതം, രാത്രി 8ന് ഡാൻസ്, 28ന് രാവിലെ 10ന് നാഗരൂട്ട്, വൈകിട്ട് 5.30ന് സംഗീതകച്ചേരി, രാത്രി 8ന് ഗാനമേള, 29ന് രാവിലെ 10.30ന് പൊങ്കാല, വൈകിട്ട് 5.30ന് താലപ്പൊലി, 7ന് ഡാൻസ്, 9.30ന് കുത്തിഓട്ടം ചൂരൽകുത്ത്, 11ന് പുറത്തെഴുന്നള്ളിപ്പ്, മാർച്ച് ഒന്നിന് രാവിലെ 9.30ന് ദേവിയെ കുടിയിളക്കി കുടിയിരുത്തുന്നു, രാത്രി 10ന് ഗുരുസി വിളക്ക് തുടങ്ങിയവയും ഉണ്ടായിരിക്കും. ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 12ന് സമൂഹസദ്യയും ഉണ്ടായിരിക്കും.