നെടുമങ്ങാട് : ബ്രസീലിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ആട്ടുകാൽ പുളിമൂട് സ്വദേശി സനൽകുമാറിന് ഡി.വൈ.എഫ്.ഐ ആട്ടുകാൽ മേഖലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ് നൽകി. ആൾ ഇന്ത്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വച്ചതിനെ തുടർന്നാണ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയത്.ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി എൽ.എസ്. ലിജു , ശരത്, എം.ബി. വിമൽ, ആർ. ബൈജു എന്നിവർ പങ്കെടുത്തു.