സരള
കുളത്തൂർ : കിഴക്കുംകര വിളയിൽ വീട്ടിൽ സരള (70) നിര്യാതയായി. സഹോദരങ്ങൾ : പരേതയായ ശ്യാമള, ലളിത, രാജൻ, മോഹനൻ, ചന്ദ്രൻ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 8.30ന്.
സ്നേഹലത
കുളത്തൂർ : അരശുംമൂട് ചാറുകാട് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ സ്നേഹലത (96) നിര്യാതയായി. മക്കൾ: ഓമന, രാജേന്ദ്രൻ, അശോക് കുമാർ, ഗീതാദേവി, രമാദേവി. മരുമക്കൾ: തങ്കപ്പൻ, അജിതകുമാരി, പരേതനായ മോഹനൻ, തങ്കരാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 8ന്.
യേശുദാസ്
പെരുങ്കടവിള : ആലത്തൂർ ശലേം മന്ദിരത്തിൽ യേശുദാസ് (65) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: പ്രീജാ സെൽവരാജ്, പ്രഭ സുരേഷ്, റീന ജോസ്. മരുമക്കൾ: സെൽവരാജ്, സുരേഷ്, ജോസ്. സംസ്കാരം ഇന്ന്.
കെ. കൃഷ്ണപണിക്കർ
പറണ്ടോട് : എസ്.എൻ.ഡി.പി യോഗം പോങ്ങോട് ശാഖ വൈസ് പ്രസിഡന്റ് മുള്ളൻകല്ല് ഷീബാഭവനിൽ കെ. കൃഷ്ണപണിക്കർ (88) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ദിലീപ് (ബാബു), ഷീബ, പ്രദീപ്. മരുമക്കൾ: ജയ, പരേതനായ മദനൻ, സ്മിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.
കബീർഖാൻ
പള്ളിക്കൽ : പാളയം അലിയാരുകുഞ്ഞ് തങ്ങളുടെ മകൻ പള്ളിക്കൽ മാങ്കുളം ഹൗസിൽ കബീർഖാൻ (പരവൂർ) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: നാസർഖാൻ(ദുബായ്), അയൂബ്ഖാൻ (ദുബായ്), ഷാജഹാൻ (അബുദാബി), നസീർഖാൻ(ഷാർജ), നൂർജഹാൻ, സൈറാബാനു, അനിത. മരുമക്കൾ: ഫക്രുദ്ദീൻകോയ, മുഹമ്മദ് യൂസുഫ്, അബ്ദുൽ ഷുക്കൂർ, ഷാഹിദനാസർ, നസീബ അയൂബ്, സബീനത്ത് ഷാജഹാൻ, ജൂലി നസീർഖാൻ.
എം. മധുസൂദനൻപിള്ള
ഉദിയൻകുളങ്ങര : കൊറ്റാമം ഐശ്വര്യ നഗറർ വൈശാഖത്തിൽ മധുസൂദനൻപിള്ള (74 റിട്ട. അസിസ്റ്റന്റ് മാനേജർ കെ.എസ്.എഫ്.ഇ) നിര്യാതനായി. ഭാര്യ: ജി. ഇന്ദിരാദേവി. മക്കൾ: രാകേഷ് (കെ.എസ്.ആർ.ടി.സി), ദീപു (അമേരിക്ക). മരുമക്കൾ: മായ, ദീപ്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.