hmf

തിരുവനന്തപുരം: അർഹതപ്പെട്ട അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുന്ന പിന്നാക്ക സമുദായങ്ങളെ സർക്കാർ അവഗണിക്കരുതെന്ന് പി.സി.ജോർജ്ജ് എം.എൽ.എ.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ഹിന്ദു മൈനോറിട്ടി കമ്മ്യൂണിറ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദു പിന്നാക്ക സമുദായ നേതാക്കൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹ്യപരമായ അംഗീകാരം ലഭിക്കാതെ ഒരുവിഭാഗം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ സംവരണ സംവിധാനം പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂർ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാൽ എം.എൽ.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജനറൽ സെക്രട്ടറി സോമസുന്ദരം, പി.കെ.ബാലൻമാസ്റ്റർ, കെ.വി. ശിവൻ, ഭുവനചന്ദ്രൻ ചെട്ടിയാർ, നടരാജപിള്ള, മുത്തുസ്വാമി, രമേശ്കുമാർ, ശ്യാംകുമാർ, കെ.ഹരിക്കുട്ടൻ, വിശ്വമോഹൻ തുടങ്ങിയവർ സംസാരിച്ചു.