തിരുവനന്തപുരം: വക്കം പാട്ടിക്കവിള മാടൻനട ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് നടക്കും. രാവിലെ 6ന് അഖണ്ഡനാമയജ്ഞം, 6.30ന് പൊങ്കാല, 12ന് അന്നദാനം. വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശിവഗിരി മഠം വിശാലാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കൈലാസം സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ആദിത്യ എം.ഡി.ദേശപാലൻ പ്രദീപ് മുഖൃാതിഥിയാകും. തുടർന്ന് സംസ്‌കൃതം എം.എ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സരിഗ സുരേഷിനേയും മികച്ച ടെലിഫിലിം നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഗീരീഷ് ബാബുവിനേയും ആദരിക്കും. 5ന് നൃത്തനൃത്യങ്ങൾ. രാത്രി 9ന് കാക്കാരിശി നാടകം.12ന് 108 കുടം ധാര. പുലർച്ചെ 6ന് യാമ പൂജ.