മലയിൻകീഴ് : വിളവൂർക്കൽ ചൂഴാറ്റുകോട്ട ആശാരി വിളാകത്ത് സന്തോഷ് ഭവനിൽ സുരേഷിനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപിച്ച കേസിൽ മലയം
കുറിച്ചിൽവിള നന്ദീശ്വരം അമ്പിളി (49),മലയം വാഴവിള പുത്തൻവീട്ടിൽ മനോജ്
(29) എന്നിവരെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. അമ്പിളിയുടെ ഭാര്യയുടെ
ബന്ധുവാണ് സുരേഷ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണംപുല്ല് അറുക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ്
സുരേഷിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. തലയിലും മുഖത്തും ഗുരുതര
പരുക്കേറ്റ സുരേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിലാണ്.
മലയിൻകീഴ് എസ്.ഐ സൈജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ വധശ്രമത്തിനു
കേസെടുത്തു. കോടതിയിൽ ഹാജരാക്കി.