പേരൂർക്കട: പുല്ലാംകോണം ശ്രീഭദ്രാദേവി​ ക്ഷേത്രത്തിലെ 11-ാം പ്രതി​ഷ്ഠാ വാർഷി​ക മഹോത്സവം 28, 29 മാർച്ച് 1 തിയതികളിൽ നടക്കും. 28ന് രാവി​ലെ 8.30ന് പൊങ്കാല, 9ന് നാഗരൂട്ട്,11 ന് പൊങ്കാല നി​വേദ്യം,രാത്രി​ 8 ന് ഗാനമേള, 29ന് രാത്രി​ 7 ന് നടക്കുന്ന സാംസ്കാരി​ക സമ്മേളനത്തി​ൽ നി​ർദ്ധനരായ രോഗി​കൾക്ക് അമ്പലത്തി​ന്റെ പേരി​ൽ ചി​കി​ത്സാ സഹായം വിതരണം ചെയ്യും.രാത്രി​ 8 ന് നാടൻപാട്ട്,മൂന്നാം ദി​വസം വൈകിട്ട് 3 ന് ദേവി​യെ ആനപ്പുറത്ത് എഴുന്നള്ളി​ക്കും.രാത്രി​ 8ന് കരോക്കെ ഗാനമേള,9 ന് ആകാശ പൂത്തി​രി​മേളം,രാത്രി​ 12 ന് ഗുരുസി​. ഉത്സവ ദി​വസങ്ങളി​ൽ അന്നദാനം ഉണ്ടായി​രി​ക്കും.