നെടുമങ്ങാട്:ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട ആവിഷ്ക്കാരം ഇന്ന് വൈകിട്ട് 6ന് നെടുമങ്ങാട് കോയിക്കൽ ശ്രീമഹാദേവർ ക്ഷേത്ര നടയിൽ അവതരിപ്പിക്കും.തൃശൂർ തേക്കിൻകാട് മൈതാനിയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച് ഗിന്നസ് റെക്കാഡ് കരസ്ഥമാക്കിയ 'ഏകാത്മകം" ഇവന്റിൽ നെടുമങ്ങാട് യൂണിയനിൽ നിന്ന് അണിനിരന്ന നർത്തകിമാരാണ് മോഹിനിയാട്ടത്തിൽ പങ്കെടുക്കുന്നത്.എല്ലാ ശാഖാംഗങ്ങളും ഭക്തരും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസും സെക്രട്ടറി രാജേഷ് നെടുമങ്ങാടും അഭ്യർത്ഥിച്ചു.