തിരുവനന്തപുരം: ആദായ നികുതി വകുപ്പിന്റെ പാൻ കാർഡിന് (പെർമനന്റ് അക്കൗണ്ട് നമ്പർ) ഇനി
അലയേണ്ട. ആധാർ കൈവശമുണ്ടെങ്കിൽ പത്ത് മിനിട്ടിനകം റെഡി.
പ്രായപൂർത്തിയായിരിക്കണം. മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം. മറ്ര് രേഖകളോ ഫീസോ വേണ്ട..ഒരു പാൻ കാർഡുള്ളവരും ,ആധാർ ഏതെങ്കിലും പാനുമായി ലിങ്ക് ചെയ്തവരും ഇതിന് തുനിയരുത്. ഒരാൾക്ക് ഒന്നിലധികം പാൻ കാർഡ് ആദായ നികുതി നിയമ പ്രകാരം 10,000 രൂപ വരെ പിഴയടയ്ക്കേണ്ട കുറ്റമാണ്. .
നിങ്ങൾ
ചെയ്യേണ്ടത്: ,
ആദായ നികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in. എന്ന ഇ-ഫയലിംഗ് വൈബ് സൈറ്റിൽ പോവുക.
ഇൻസ്റ്റന്റ് പാൻ ത്രൂ ആധാർ എന്ന ലിങ്കിൽ അമർത്തുക. ഗെറ്റ് എ ന്യൂ പാൻ എന്നി ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആധാർ നമ്പർ നൽകുക. ആധാറുമായി ലിങ്ക് ചെയ്ത ഫോണിലേക്ക് ഒ.ടി.പി വരും. വെബ് പേജിൽ ഒ.ടി.പി നമ്പർ നൽകുക.
15 അക്ക അക്നോളജ്മെന്റ് നമ്പർ ലഭിക്കും.
ചെക് സ്റ്റാറ്റസ് ഒഫ് പാൻ എന്ന ലിങ്കിൽ പോകുക. ആധാർ നമ്പർ നൽകിയാൽ പാൻ ആയോ എന്നറിയാം.
ഇ-പാൻ പി.ഡി.എഫായാൽ ഡൗൺ ലോഡ് ചെയ്തെടുക്കാം.ആധാറിന് അപേക്ഷിച്ചപ്പോൾ ഇ-മെയിൽ ഐ.ഡി നൽകിയിട്ടുണ്ടെങ്കിൽ ഈ മെയിലിലും പാൻ കാർഡെത്തും.