വർക്കല:ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണസഭയുടെ മേൽവെട്ടൂർ യൂണിറ്ര് രൂപീകരണയോഗം 23ന് വൈകിട്ട് 3ന് വെട്ടൂർ മേലേവിള നളിനത്തിൽ നടക്കും.വർക്കല മണ്ഡലം പ്രസിഡന്റ് എസ്.സുരേഷ്ബാബു അദ്ധ്യക്ഷത വഹിക്കും.ജില്ലാ സെക്രട്ടറി എ.ആർ.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി പരാനന്ദ ഭദ്രദീപം കൊളുത്തും.രവീന്ദ്രൻ,ഷാജി.എസ്,ഗിരിജാശിശുപാലൻ,സജീവ് ലാൽ,സലിം സദാശിവൻ,ബ്രിജി.എസ്,ഓമന,ഗിരിജ,എച്ച്.നിഹാസ്,വി.കാർത്തികേയൻ എന്നിവർ സംസാരിക്കും. ഷാജി ഗോപിനാഥൻ സ്വാഗതവും ആർ.ശശി നന്ദിയും പറയും.