ബാലരാമപുരം: വീടും സ്ഥലവും എഴുതിക്കൊടുത്ത് വീട്ടിൽ നിന്ന് മാറിക്കൊടുക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയും വൃദ്ധമാതാപിതാക്കളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത മകൻ അറസ്റ്റിൽ. മംഗലത്തുകോണം മുടിപ്പുരനട സുസ്മിത വീട്ടിൽ ശുചീന്ദ്രൻ (42)​ ആണ് അറസ്റ്റിലായത്. 72 വയസ്സുള്ള പിതാവ് വിജയനെയും മാതാവ് സുഗന്ധി ( 68 ) യെയുമാണ് അസഭ്യംപറഞ്ഞ് മർദ്ദനം. ബാലരാമപുരം സി.ഐ ജി.ബിനു,​ എസ്.ഐ.മാരായ വിനോദ് കുമാർ,​ തങ്കരാജ്,​ ഗ്രേഡ് എസ്.ഐമാരായ സാജൻ,​ പുഷ്പരാജ്,​ എസ്.സി.പി.ഒ രാജൻ എന്നിവരുടെ നേത്യത്വത്തിൽ ആയിരുന്നു അറസ്റ്റ്. അക്രമിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.