വർക്കല: ഇടപ്പറമ്പ് ഭഗവതിക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും. എല്ലാ ദിവസവും ഗണപതിഹോമം, പാരായണം, തോറ്രംപാട്ട്, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഇന്ന് രാത്രി 8.35ന് ആദ്ധ്യാത്മിക പ്രഭാഷണം. 23 രാത്രി 9ന് നാദസ്വരൂപിണിയുടെ സംഗീതാർച്ചന, 24 രാത്രി 9ന് മൂകാംബിക ഡാൻസ് അക്കാഡമിയുടെ ഡാൻസ്. 25 രാത്രി 9ന് നാടകം. 26 രാത്രി 9ന് നൃത്തനാടകം. 27ന് രാത്രി 9ന് മേജർസെറ്റ് കഥകളി. 28ന് വെളുപ്പിന് 4.30ന് ഉരുൾ മഹോത്സവം, 5.30ന് അഭിഷേകം, 6.30ന് മഹാഗണപതിഹോമം, 8ന് ബാലസമാജം ഉരുൾ, 8.15ന് തുലാഭാരം, 8.30ന് കലശം, പുഷ്പാഭിഷേകം, കുങ്കുമാഭിഷേകം, കളഭാഭിഷേകം, 8.45ന് ഓട്ടൻതുള്ളൽ, 9 മുതൽ നിറപറ സമർപ്പണം, ഉച്ചയ്ക്ക് 2.30ന് ആറാട്ട് എഴുന്നള്ളത്ത്, 5.45ന് കാഴ്ചശ്രീബലി എഴുന്നളളത്ത്, എടുപ്പ് കുതിര, രാത്രി 7.30ന് ഫ്യൂഷൻ ശിങ്കാരിമേളം, 8.30ന് വിളക്ക്, ഗുരുസി, 9ന് പിന്നണിഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ സംഗീതനിശ.