വർക്കല: തമിഴ്നാട്ടിലെ തേനിയിൽ നടന്ന സംസ്ഥാനതല സിലമ്പം മത്സരത്തിൽ കേരളത്തിൽ നിന്നുള്ള ടീമിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. കേരളത്തിൽ കളരി പോലെ തമിഴ്നാടിന്റെ ആയോധനകലയാണ് സിലമ്പം. വർക്കല സുദർശന കളരി സംഘത്തിലെ അംഗങ്ങളാണ് മത്സരത്തിൽ പങ്കെടുത്ത് ചാമ്പ്യൻഷിപ്പ് നേടിയത്. തമിഴ്നാട്ടിലെ 22 ജില്ലകളിൽ നിന്നുള്ള ടീമുകളും മത്സരത്തിനുണ്ടായിരുന്നു. വാൾ, ഇരട്ടവാൾ, ഇരട്ടച്ചുറ്റുവാൾ അഭ്യാസങ്ങൾക്കാണ് സുദർശന കളരി സംഘാംഗങ്ങൾ ഒന്നാം സ്ഥാനത്തെത്തിയത്. ഏറ്റവും മികച്ച പെർഫോമൻസിന് 11 വയസുകാരി മാളവികയും നല്ല കോച്ചായി എം. നളകുമാറും തിരഞ്ഞെടുക്കപ്പെട്ടു.