treasury-bill-

തിരുവനന്തപുരം: ട്രഷറിയിൽ ബില്ലുകൾ മാറുന്നതിനുള്ള നിയന്ത്രണം കുറച്ചു. തദ്ദേശ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ 50,000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്കും ചെക്കുകൾക്കും മാത്രമാണ് നിയന്ത്രണം തുടരുന്നതെന്ന് ട്രഷറി ഡയറക്ടർ പറഞ്ഞു. 50,000നും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള ബില്ലുകളിൽ 23 ഇനങ്ങൾ മാത്രമേ പാസ്സാക്കി നൽകാവൂ. തദ്ദേശ സ്ഥാപനങ്ങളുടെ ജനറൽ പർപ്പസ് ഫണ്ട്, ലോട്ടറി സമ്മാനം, സ്റ്രൈപ്പന്റ് തുടങ്ങിയവയാണ് ഈ 23 ഇനങ്ങൾ.