school

കടയ്ക്കാവൂർ: നെടുങ്ങണ്ട ശ്രീനാരായണ വിലാസം സമാജം ഹയർസെക്കൻഡറി സ്കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് 24 ന് തുടക്കമാകും. രാവിലെ 9 ന് ശിവഗിരിയിൽ നിന്നും തെളിക്കുന്ന ദീപശിഖ സ്കൂൾ പ്രിൻസിപ്പൽ ആർ.ജ്യോതി ‌ഏറ്റുവാങ്ങുന്നതോടെ വിളംബരഘോഷയാത്ര ആരംഭിക്കും. തുടർന്ന് പുത്തൻചന്ത, മേൽവെട്ടൂർ, വിളബ്ഭാഗം, നെടുങ്ങണ്ട വഴി കായിക്കര ആശാൻ സ്മാരകത്തിലെത്തി കുമാരനാശാൻ പ്രതിമയിൽ പ്രണാമം അർപ്പിക്കും. തിരികെ പ്ളാവഴികം വഴി സകൂളിലെത്തി ചേരുമ്പോൾ ഹെഡ്മിസ്ട്രസ് ബിന്ദു ദീപ ശിഖ ഏറ്റുവാങ്ങി ഭദ്രദീപം തെളിക്കും. വൈകിട്ട് 3.30 ന് ആഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഡെപൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിക്കും. അടൂർപ്രകാശ് എം.പി മുഖ്യപ്രഭാഷണവും വി.ജോയി എം.എൽ.എ അനുഗ്രഹ പ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റിസൈമൺ, വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അസിംഹുസൈൻ, വാർഡ് മെമ്പർ വിമൽരാജ്, എസ്.എൻ. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഷീബ, സി.പി.എം.അഞ്ചുതെങ്ങ് എൽ.സി സെക്രട്ടറി ലൈജു, വെട്ടൂർ എൽ.സി സെക്രട്ടറി സുധാകരൻ കെ.പി.സി.സി മെമ്പർ മുൻപഞ്ചായത്ത് പ്രസിഡന്റ് ധനപാലൻ, ബി.ജെ.പി വെട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനു, പ്രിൻസിപ്പൽ ജ്യോതി, ഹെഡ്മിസ്ട്രസ് ബിന്ദു എന്നിവർ സംസാരിക്കും. മാനേജർ ജോസ് രാജ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സജീഷ് നന്ദിയും പറയും.