study

വെഞ്ഞാറമൂട്:പിരപ്പൻകോട് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നടന്ന പഠനോത്സവം മാണിക്കൽ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ എസ്.ലേഖകുമാരി ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.സി.എസ്.ഐ.ആർ പരീക്ഷയിൽ റാങ്ക് നേടിയ പൂർവ വിദ്യാർത്ഥിനി അശ്വിനി തമ്പിയെ യോഗത്തിൽ അനമോദിച്ചു.സ്‌കൂൾ വികസന സമിതി ചെയർമാൻ ആർ.അനിൽ,ബി.ആർ.സി കോ ഓർഡിനേറ്റർമാരായ സുനിൽകുമാർ,ശശികുമാർ,പി.ടി.എ പ്രസിഡന്റ് ജി.സുനിൽകുമാർ,എം.പി.ടി.എ പ്രസിഡന്റ് വൈ.രാജി തുടങ്ങിയവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് സി.ഐ.സുഷമകുമാരി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ടി.ലീന നന്ദിയും പറഞ്ഞു.