s

തിരുവനന്തപുരം: വ്യായാമത്തിനിടെ സൈക്കിളിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന എ.എസ് .ഐ മരിച്ചു. നാലാഞ്ചിറ പാറോട്ടുകോണം ടെംപിൾ റോഡ് വൃന്ദാവനിൽ പി. അശോക് കുമാർ ( 50 ) ആണ് മരിച്ചത്. 18 ന് രാവിലെയായിരുന്നു അപകടം. പതിവ് വ്യായാമത്തിന് സൈക്കിളിൽ പോകവേ ഇറക്കത്തിൽ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു വീഴുകയായിരുന്നു. തലയിൽ ആന്തരിക രക്തസ്രാവം ഉണ്ടായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചു. അശോക് കുമാർ ഇന്റലിജൻസ് വിഭാഗത്തിൽ എ.എസ്.ഐ ഗ്രേഡ് ഡ്രൈവർ ആയിരുന്നു . ഭാര്യ : അനിലകുമാരി . മക്കൾ : ഐശ്വര്യ, അഞ്ജലി, അനന്തു.