ആറ്റിങ്ങൽ:കൊല്ലമ്പുഴ ആവണിപുരം മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ ഉത്സവവും അയ്യപ്പ സത്രവും ശാസ്താ പ്രതിഷ്ഠയും 22 മുതൽ മാർച്ച് 3 വരെ നടക്കും.ഇന്ന് രാവിലെ 6.15 ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം,12.30ന് അന്നദാനം,വൈകിട്ട് 5.30 ന് വിഗ്രഹ പ്രതിഷ്ഠാ ഭദ്രദീപ പ്രകാശനം,23ന് രാവിലെ 10 30ന് ബാലശാസ്താ പൂജ. തുടർന്ന് ഉണ്ണിയൂട്ട്,12.15ന് നെയ്യഭിഷേകം,12.30ന് അന്നദാനം വൈകിട്ട് 5 ന് വിഷ്ണു സഹസ്രനാമജപം.

24 ന് രാവിരെ 10ന് മഹാ മൃത്യുഞ്ജയ ഹോമം,12.30ന് അന്നദാനം,വൈകിട്ട് 5.30ന് വിദ്യാരാജ മന്ത്ര ഗോപാല അർച്ചന. രാത്രി 7 ന് കൊടിയേറ്റ്. 25 ന് വൈകിട്ട് 5.30 ന് സർവൈ ഐശ്വര്യ പൂജ, തുടർന്ന് മാളികപ്പുറത്ത് അമ്മയ്ക്ക് മഞ്ഞളഭിഷേകം.26ന് രാവിലെ 8.30ന് ശാസ്താ പ്രതിഷ്ഠയും അയ്യപ്പക്ഷേത്ര സമർപ്പണവും പന്തളം വലിയകോയിക്കൽ മകംതിരുനാൾ കേരളവർമ്മ നിർ‌വഹിക്കും.തുടർന്ന് ആത്മീയ സദസും പുരസ്കാര വിതരണവും ഉച്ചയ്ക്ക് 12.30ന് സമൂഹ സദ്യ വൈകിട്ട് 6ന് സമൂഹ നീരാജനം,6.45ന് ആഴിപൂജ. 27ന് രാവിലെ 8.30ന് പാൽപായസ പൊങ്കാല, 9.30ന് ധന്യന്തരീ ഹോമം.12.30ന് അന്നദാനം,രാത്രി 7ന് ഭജൻ. 28 മുതൽ മാർച്ച് 1 വരെ പതിവ് ഉത്സവ ചടങ്ങുകളും ഉച്ചയ്ക്ക് 12.30 ന് അന്നദാനവും രാത്രി 7 ന് ഭജനയും നടക്കും.2ന് ഉച്ച്യ്ക്ക് 12ന് അന്നദാനം,വൈകിട്ട് 5ന് താലപ്പൊലിയും വിളക്കും.6.15ന് ദീപക്കാഴ്ച,രാത്രി 7ന് മെഗാ നാദഭേരി,3ന് രാവിലെ 8.30ന് ആറാട്ട്,ആറാട്ട് തിരിച്ചെഴുന്നള്ളിയ ശേഷം കൊടിയിറക്ക്.