ബാലരാമപുരം: തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട എഴുന്നെള്ളത്ത് ഇന്ന് നടക്കും.രാവിലെ 11.30ന് വേട്ടസദ്യ,​രാത്രി 8.15ന് വേട്ടക്കളത്തിലേക്ക് എഴുന്നെള്ളിപ്പ്,​ 9ന് തേമ്പാമുട്ടം ചാനൽപ്പാലം ജംഗ്ഷനിൽ പള്ളിവേട്ട. ശ്രീഭരദ്വാജ നൃത്തസംഗീതോത്സവത്തിൽ ഇന്ന് രാവിലെ 11.30ന് ഗാനാർച്ചന,​വൈകിട്ട് 6ന് വയലിൻ കച്ചേരി,​രാത്രി 8ന് പൊയ്കയിൽ മയൂര നൃത്തം.