ബാലരാമപുരം: ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ എൺപത്തിനാലാമത് ശിവരാത്രി മഹോത്സവം പള്ളിച്ചൽ ശിവചിന്തഭവനിൽ ഭക്ത്യാദരപൂർവം ആഘോഷിച്ചു .വിദ്യാലയത്തിന്റെ ബഹ്റിൻ, ഈജിപ്റ്റ്, ടർക്കി തുടങ്ങിയ രാജ്യങ്ങളിലെ സേവാകേന്ദ്രം ഡയറക്ടർ അരുണ ലാലുവ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് ശിവരാത്രി സന്ദേശം നൽകി. ജില്ലാ കോ-ഓർഡിനേറ്റർ ബ്രഹ്മകുമാരി മിനി അദ്ധ്യക്ഷത വഹിച്ചു. വിദ്യാലത്തിന്റെ ചെന്നൈ സെന്ററുകളിൽ നിന്നും വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ബ്രഹ്മകുമാർ സുരേഷ്, ബ്രഹ്മകുമാരിമാരായ ഷൈനി, ബീന, ആരതി തുടങ്ങിയവർ നേത്യത്വം നൽകി. ജില്ലയിലെ വിവിധ സെന്ററുകളിൽ നിന്നും അഞ്ഞൂറിൽപ്പരം പേർ ആഘോഷത്തിൽ പങ്കാളികളായി.