കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ പള്ളിയടിയിൽ ശിവാലയ ഓട്ടത്തിൽ പങ്കെടുത്ത ഭക്തൻ ട്രെയിൻതട്ടി മരിച്ചു. പുതുക്കാട് പൈങ്കുളം സ്വദേശി സുധാകൃഷ്‌ണൻ (49) ആണുമരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.സുധാകൃഷ്ണൻ തോലയാവട്ടത്തിലുള്ള കശുഅണ്ടി കമ്പനിയിൽ ജോലി നോക്കുകയാണ്. സുധാകൃഷ്ണൻ ബന്ധുക്കളുമായി ശിവാലയ ഓട്ടത്തിന് പോയിരുന്നു. തിരുവിതാംകോട്ടു നിന്ന് കുറുക്കുവഴിയിലൂടെ തൃപ്പന്നിക്കോട് ക്ഷേത്രത്തിലേക്ക് പള്ളിയാടി റെയിൽവേ സ്റ്റേഷനു സമീപത്തെ പാലംവഴി പോകവെ തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്കുള്ള ട്രെയിൻ സുധാകൃഷ്ണനെ ഇടിക്കുകയായിരുന്നു.ബന്ധുക്കളുടെ കൺമുന്നിൽവച്ചായിരുന്നു അപകടം .സുധാകൃഷ്ണൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.സുധാകൃഷ്ണന് ഭാര്യയും 2കുട്ടികളുമുണ്ട്.