തിരുവനന്തപുരം: കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള ശ്രേഷ്ഠ അദ്ധ്യാപക പുരസ്‌കാരം ഡോ. ജോർജ്ജ് ഓണക്കൂറിന് ഇന്ന് രാവിലെ 10ന് വി.എസ്. ശിവകുമാർ എം.എൽ.എ സമ്മാനിക്കും.വൈ.എം.സി.എ ഹാളിൽ നടക്കുന്ന യോഗത്തിൽ കെ.ആർ.എസ്.എം.എ പ്രസിഡന്റ് ആനന്ദ് കണ്ണശ അദ്ധ്യക്ഷത വഹിക്കും.ജില്ലയിലെ അൺ എയ്ഡഡ് സ്‌കൂളുകളിൽ മികച്ച സേവനം കാഴ്ചവച്ച എൽ.പി,യു.പി, എച്ച്.എസ്,ഹയർസെക്കൻഡറി തലങ്ങളിൽ നിന്നുള്ള 20 അദ്ധ്യാപകരെ ആദരിക്കും.വിദ്യാഭ്യാസ - സാംസ്‌കാരിക - രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേർ യോഗത്തിൽ പങ്കെടുക്കും.ജില്ലാ സെക്രട്ടറി ഷിജിൻ കലാം സ്വാഗതവും ദിലീപ് സദനത്തിൽ നന്ദിയും പറയും.