ബാലരാമപുരം: കലാകാരൻ കാലത്തിന്റെ കനൽ ഏറ്റുവാങ്ങുന്നവനാണെന്നും അവനാണ് സമകാലീന ജീവിതത്തിന്റെ മനസ്സാക്ഷിയെന്നും ഏഴാച്ചേരി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കുളത്തൂർ ഗവ. ആ‍ർട്സ് ആൻഡ് സയൻസ് കോളേജിലെ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിയും അദ്ധ്യാപകനും ഭാരതീയ ഭാഷാ പരിഷത്ത് ദേശീയ പുരസ്കാര ജേതാവുമായ എൻ.എസ്. സുമേഷ് കൃഷ്ണനെ ഏഴാച്ചേരി ഉപഹാരം നൽകി ആദരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ആർ. സേവ്യർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വി. ഗോപകുമാർ,​ കലാകാരൻമാരായ മാന്ത്രിക അനന്തു,​ മനോജ്.ജി,​ പ്രസീത,​ പി.ടി.എ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. ആർട്സ് ക്ലബ് സെക്രട്ടറി അമൽദാസ് സ്വാഗതം പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാമത്സരങ്ങളും നടന്നു.