kodiuyathunu

മുടപുരം: തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് ശിവരാത്രി ദിവസമായ ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി കീഴ്പേരൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. ഇന്ന് രാവിലെ 5.30 ന് ഹരിനാമ കീർത്തനം, 11 ന് മഞ്ഞകാപ്പ് അഭിഷേകം തുടർന്ന് ഉച്ചപൂജ, 11.30 ന് സമൂഹ സദ്യ, വൈകിട്ട് 5.30 ന് പേക്കും ഗണങ്ങൾക്കും കൊടുതി. 6 ന് മുടപുരം ഗവ. യു.പി സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, രാത്രി 7 ന് വിൽപ്പാട്ട്, 8 ന് വിളക്ക്, 9 ന് നാടകം.

സൗജന്യ ഭക്ഷണവിതരണം
ഉത്സവത്തിന്റെ ഭാഗമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കിഴുവിലം ആയുർവേദ ആശുപത്രിയിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 28 വരെ സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ ഉദ്‌ഘാടനം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എൻ.സുൽഫി നിർവഹിച്ചു.