തിരുവനന്തപുരം: പേട്ട കാഞ്ഞിരവിളാകം ദേവീ ക്ഷേത്രത്തിലെ 61ാമത് വാർഷിക വില്ലിൽതൂക്ക മഹോത്സവം 29 മുതൽ മാർച്ച് 9 വരെ നടക്കും.പതിവുപൂജകൾക്ക് പുറമേ 29ന് രാവിലെ 9.45നും 10.15നും മദ്ധ്യേ തൃക്കൊടിയേറ്റ്,10ന് സമ്പൂർണ നാരായണീയ പാരായണം,വൈകിട്ട് 6.20ന് തോറ്റംപാട്ട് ആരംഭം,6.45ന് ഭക്തിഗാനാജ്ഞലി,7.45ന് പുഷ്പാഭിഷേകം,മാർച്ച് ഒന്നിന് രാവിലെ 8ന് ഏകാഹനാരായണീയ യജ്ഞം,10ന് ഷഷ്ഠിപൂജ, വൈകിട്ട് 7ന് തോറ്റംപാട്ട്, 7.15ന് തിരുവാതിരക്കളി,2ന് രാവിലെ 8ന് തോറ്റംപാട്ട്, വൈകിട്ട് 6.45ന് സംഗീതാമൃതം, 7ന് തോറ്രംപാട്ട്,3ന് രാവിലെ 10.45 മുതൽ 11.20 വരെ കുട്ടികളെ നേർച്ചത്തൂക്കത്തിന് നിർത്തുവാനുള്ള സമയം, 12.10ന് നാരങ്ങവിളക്ക്, വൈകിട്ട് 5ന് മെഗാഷോ,4ന് രാവിലെ 9ന് ദേവീമാഹാത്മ്യ പാരായണം, 10.30ന് വിശേഷാൽ വിദ്യാവിജയ സരസ്വതി അർച്ചന, വൈകിട്ട് 6.45ന് നൃത്തം, 7ന് മാലപ്പുറം പാട്ട്, രാത്രി 9.30ന് തിരുവാതിര, 9.45നും 10.20നും മദ്ധ്യേ തൃക്കല്യാണപൂജ, 10.30ന് ഗാനമേള, അഞ്ചിന് വൈകിട്ട് ആറിന് ചെണ്ടമേളത്തിൽ കുട്ടികളുടെ അരങ്ങേറ്റം, 7.15ന് നൃത്തനൃത്യങ്ങൾ, 7.45ന് പുഷ്പാഭിഷേകം, ആറിന് രാവിലെ 11ന് അഭിഷേക വിഗ്രഹത്തിൽ വിശേഷാൽ പൂ‌ജ, വൈകിട്ട് 6.45ന് ഭക്തിഗാനാഞ്ജലി,7ന് രാവിലെ 7.30ന് ശ്രീധർമ ശാസ്താവിന് നീരാഞ്ജനം, 11.30ന് ആയില്യ പൂജ, വൈകിട്ട് 5.45ന് പ്രദോഷപൂജ, 7ന് തോറ്റംപാട്ട്, കൊന്നുതോറ്റ്, 8ന് രാത്രി 7ന് ആനപ്പുറത്തെഴുന്നള്ളത്ത്, സമാപന ദിവസമായ ഒൻപതിന് ഉച്ചയ്ക്ക് 2.30ന് ഭക്തിഗാനസുധ, 2.20ന് പൊങ്കാല, വൈകിട്ട് 5ന് പഞ്ചാരിമേളം, 5.45നും 6.30നും മദ്ധ്യേ വില്ലിൽതൂക്കം, രാത്രി 10ന് താലപ്പൊലി, 11ന് 'ശ്രീ രുദ്രകാളീശ്വരി' ഡിജിറ്റൽ ഡ്രാമാറ്റിക് സ്റ്രേജ് വിഷൻ, 12.15ന് വെടിക്കെട്ട്, 12.30ന് ഗുരുസി, 1.45നും 2.40നും മദ്ധ്യേ തൃക്കൊടിയിറക്കൽ എന്നിവയും നടക്കും. ഇതിന് പുറമേ ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 12.10ന് സമൂഹസദ്യയും, വൈകിട്ട് 7.30ന് ലഘുഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.