temple

വിതുര: വിതുര ശ്രീമഹാദേവർ, ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന അഖണ്ഡനാമജപത്തിലും അന്നദാനത്തിലും ആയിരങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിൽ ഇന്നലെ വൻ തിരക്കായിരുന്നു. ശിവരാത്രിവൃതം നോൽക്കുവാനും നൂറുകണക്കിന് പേർ ക്ഷേത്രത്തിൽ എത്തി. രാത്രിയിൽ വിശേഷാൽ പൂജകളും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പരമേശ്വരൻനായർ, സെക്രട്ടറി രാധാകൃഷ്ണൻനായർ എന്നിവർ നേതൃത്വം നൽകി.