ബാലരാമപുരം:ക്ഷേത്ര സേവകശക്തി വാർഷികാഘോഷവും തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രക്ക് സ്വീകരണവും നാളെ വൈകിട്ട് 5ന് ബാലരാമപുരം ജംഗ്ഷനിൽ നടക്കും. 6 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ചെങ്കൽ മഹേശ്വരം ശ്രീശിവപാർവ്വതി ക്ഷേത്രം മ‍ഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ക്ഷേത്രസേവകശക്തി പ്രസിഡന്റ് സുരേഷ് കിഴക്കേവീട് അദ്ധ്യക്ഷത വഹിക്കും. മാർഗദർശകമണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറിയും എരുമേലി ആത്മബോധിനി ആശ്രമം മ‍ഠാധിപതിയുമായ സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും.ക്ഷേത്രസേവകശക്തി മുഖ്യകാര്യദർശ്ശി എ.ശ്രീകണ്ഠൻ,​ കെ.പി.എം.എസ് യൂണിയൻ സെക്രട്ടറി അനിൽകുമാർ.എസ്.കെ,​ക്ഷേത്ര സേവകശക്തി രക്ഷാധികാരികളായ എ.പി.ശ്രീകുമാർ,​ആർ.നടരാജൻ,​ കുമരേശൻ,​ പുന്നക്കാട് ബിജു,​ എസ്.രാജേന്ദ്രൻ,​ വി.എസ്.ഡി.പി നേതാവ് പേട്ടനട ചന്ദ്രൻ,നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,​ വിജയകുമാരൻ നായർ,​അഡ്വ.എസ്.എസ്.ഷാജി,​ ശബരിനാഥ്,​വിജയൻ എന്നിവർ സംസാരിക്കും. ക്ഷേത്രസേവകശക്തി പ്രവർത്തക സമിതി സെക്രട്ടറി വേട്ടമംഗലം ലാലു സ്വാഗതവും എ.വിജയകുമാർ ആലുവിള നന്ദിയും പറയും.