vettoor-panchayath

വർക്കല: തിരുവനന്തപുരം ജില്ലയിൽ 100 ശതമാനം നികുതി പിരിവ് നേടിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള അവാർഡ് വെട്ടൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. വയനാട് വൈത്തിരിയിൽ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. അസിം ഹുസൈൻ മന്ത്റി എ.സി. മൊയ്‌തീനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.