kvves

വർക്കല: വ്യാപാരി വ്യവസായി ഏകോപനസമിതി വർക്കല ടൗൺ യൂണിറ്റിന്റെ വ്യാപാരമഹോത്സവ സമ്മാനങ്ങളുടെ വിതരണം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. ചുമട്ടുതൊഴിലാളികൾക്കുള്ള യൂണിഫോം വർക്കല കഹാറും വിദ്യാഭ്യാസ അവാർഡുകൾ നഗരസഭ വൈസ് ചെയർമാൻ എസ്. അനിജോയും വ്യാപാരികളുടെ മക്കൾക്കുളള അവാർഡുകൾ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി. ജോഷി ബാസുവും ചികിത്സാസഹായം ജില്ലാ ട്രഷറർ ധനീഷ്ചന്ദ്രനും വ്യാപാരികളുടെ കുടുംബത്തിനുളള മരണാനന്തര ധനസഹായം കൗൺസിലർ ജയശ്രീയും വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. രാജേന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ, വർക്കല പൊലീസ് എസ്.എച്ച്.ഒ ജി. ഗോപകുമാർ, കൈരളി ജുവലറി എംഡി എം. നാദിർഷാ, മൈക്രോൺ കമ്പ്യൂട്ടേഴ്സ് എംഡി എസ്. മണിലാൽ, എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഇന്ദു.എസ്, സമിതി പുന്നമൂട് യൂണിറ്റ് പ്രസിഡന്റ് വി. പ്രേംനാഥ്, വർക്കല ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറി ഷാഹുൽഹമീദ്, ട്രഷറർ പി. സുഗുണൻ എന്നിവരെ ആദരിച്ചു. നഗരസഭ കൗൺസിലർ ശുഭാഭദ്രൻ, ടി. ശ്രീനാഗേഷ്, വി.എസ്. ദിലീപ്, ചന്ദ്രമതി ഷാജഹാൻ, അഡ്വ.ജി. പ്രതാപൻ, കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. മദ്യപന്റെ ആത്മകഥ എന്ന ലഹരിവിരുദ്ധ ബോധവത്കരണ നാടകം അവതരിപ്പിച്ച ജനമൈത്രി പൊലീസ് കലാകാരന്മാരെ അഡ്വ. വി. ജോയി എം.എൽ.എ ആദരിച്ചു.