തിരുവനന്തപുരം:ചേരമാൻ തുരുത്ത് ആയുർവേദ ഡിസ്‌പെൻസറിയുടെ നവീകരണം 26ന് കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ് ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർ അബ്ദുള്ള അദ്ധ്യക്ഷനാകും. നവീകരണത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10ന് അമിത വണ്ണം കൊണ്ടുണ്ടാകാവുന്ന രോഗങ്ങളുടെ സാദ്ധ്യതാനിർണയ ക്യാമ്പ് നടത്തും.26ന് രാവിലെ 10ന് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് അസ്ഥി സാന്ദ്രതാ നിർണയ ക്യാമ്പ് നടത്തും.എല്ലാ ആഴ്ചയിലും ആശുപത്രിയിൽ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.