നെടുമങ്ങാട് :ക്ഷേത്രത്തിൽ തൊഴാൻ എത്തിയ മുൻ ഐ.ടി.ഡി.പി ഡപ്യൂട്ടി ഡയറക്ടർ സാംബശിവനെയും കുടുംബത്തെയും ആക്രമിച്ചതായി ശ്രമിച്ചതായി പരാതി.പരിക്കേറ്റ സാംബശിവനും കുടുംബവും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഇത് സംബന്ധിച്ച് നെടുമങ്ങാട് പൊലീസിൽ സാംബശിവൻ നൽകിയ പരാതിയിൽ ഒരു തൊഴിലാളിക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.