നെടുമങ്ങാട് :എസ്.എഫ്.ഐ നെടുമങ്ങാട് ഏരിയ പഠന ക്യാമ്പ് കല്ലാറിൽ സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ് ഉദ്ഘാടനം ചെയ്തു.അബ്നാഷ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ആർ.ജയദേവൻ,കെ.പി.പ്രമോഷ്,എസ്.ആർ. ഷൈൻലാൽ എന്നിവർ സംസാരിച്ചു.ജി.എസ്.വിഷ്ണു സ്വാഗതവും എൽ.എസ് ലിജിൻ നന്ദിയും പറഞ്ഞു.ഇന്ത്യൻ ഭരണഘടനയും ദേശീയ സാഹചര്യവും എന്ന വിഷയത്തിൽ എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാൻ ക്ലാസെടുത്തു.പരിസ്ഥിതി സന്ദേശമുദ്രാവാക്യമുയർത്തി വനനടത്തവും സംഘടിപ്പിച്ചു. 22ന് രാവിലെ 9.30ന് കേരളീയ വിദ്യാഭ്യാസം ഇന്ന് എന്ന വിഷയത്തിൽ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് സുജുമേരിയുടെ ക്ലാസ്‌ നടക്കും.പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ബിജു ബാലകൃഷ്ണൻ കാമ്പസ് രാഷ്ട്രീയവും സർഗാത്മകതയും എന്ന വിഷയത്തിലും,എസ്.എഫ്.ഐ ഭരണഘടനയും പരിപാടിയും എന്ന വിഷയത്തിൽ ജില്ലാ സെക്രട്ടി റിയാസ് വഹാബും ക്ലാസ് നയിക്കും.