thomson

തിരുവനന്തപുരം: വഞ്ചിയൂർ - പാറ്റൂർ റോഡിൽ നിന്നും കളഞ്ഞു കിട്ടിയ 8.20 ലക്ഷം രൂപയുടെ ചെക്ക് ഉടമയ്‌ക്ക് തിരികെ നൽകി പൊതുപ്രവർത്തകൻ. മഹാത്മഗാന്ധി ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ തോംസൺ ലോറൻസാണ് ക്രോസ് ചെയ്യാത്ത ചെക്ക് ഉടമയ്‌ക്ക് കെെമാറി മാതൃകയായത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് വഞ്ചിയൂരിലെ വീട്ടിൽ നിന്നും പാറ്റൂരിലേക്ക് വരുമ്പോഴായിരുന്നു അലഹാബാദ് ബാങ്കിന്റെ ചെക്ക് റോഡരികിൽ നിന്നും കിട്ടിയത്. വിവരം അപ്പോൾ തന്നെ തോംസൺ ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പ്രചരിപ്പിച്ചു. ഇക്കാര്യം അലഹാബാദ് ബാങ്കിലും അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രവീന്ദ്രന്റെ ചെക്കായിരുന്നു നഷ്ടപ്പെട്ടത്. തോംസൺ ലോറസിന് ചെക്ക് ലഭിച്ചെന്ന് സോഷ്യൽ മീഡിയയിൽ നിന്നറിഞ്ഞ രവീന്ദ്രൻ ബാങ്കിലെത്തി ലോറൻസിൽ നിന്ന് ചെക്ക് കെെപ്പറ്റുകയായിരുന്നു.

ഫോട്ടോ: കളഞ്ഞുകിട്ടിയ എട്ടുലക്ഷത്തിന്റെ ചെക്ക് ഉടമയ്‌ക്ക്

പൊതുപ്രവർത്തകൻ തോംസൺ ലോറൻസ് കൈമാറുന്നു