തിരുവനന്തപുരം : പൗരത്വ നിയമത്തെ വികൃതമാക്കികൊണ്ടാണ് കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയതെന്നും ബി.ജെ.പി സർക്കാർ വച്ചു പുലർത്തുന്ന മുസ്ലീം വിരോധത്തിന്റെ തുടർച്ചയാണ് ഇതിനു പിന്നിലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ചിന്ത പബ്ലിക്കേഷൻസും സി.പി.എം ജില്ലാ കമ്മിറ്റിയും ചേർന്ന് ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച റെഡ് ബുക്ക്‌സ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഭയാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ പൗരത്വ നിയമത്തിൽ ഭേദഗതിവരുത്തി മുസ്ലീംങ്ങളെ വേട്ടയാടാനുള്ള ശ്രമമാണ്. മുത്തലാഖ് വിഷയത്തിലും കേന്ദ്രത്തിന്റെ ഇടപെടൽ സമാനമാണെന്നും രാമചന്ദ്രൻപിള്ള പറഞ്ഞു.