thay

തിരുവനന്തപുരം: കെ.പി.സി.സി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദിന് തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാകമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഐ.എൻ.ടി.യു.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജി. സുബോധൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ കെ. ജയരാമന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ എൽ. രാജ്മോഹൻ (പാറ്റൂർ ഉണ്ണി), എം.ആർ. ഷാനവാസ്, ബാബു പണിക്കർ, ജി. പുരുഷോത്തമൻ നായർ, ജില്ലാഭാരവാഹികളായ ചന്ദ്രബാബു, ജേക്കബ് ഫെർണാണ്ടസ്, മുത്തുസ്വാമി, പുരുഷോത്തമൻ നായർ, മുദാക്കൽ ശശി, കെ. മനോഹരൻ, സുധകുമാരി, ഷീബ, സുദർശനൻ, ചന്ദ്രമോഹൻ, ആർ. വിജയൻ, ബാലു, ഹുസൈൻ, അനിൽകുമാർ, പേട്ട വാർഡ് കൗൺസിലർ അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി. ശരത്ചന്ദ്ര പ്രസാദ് മറുപടി പ്രസംഗം നടത്തി. ജില്ലാ ട്രഷറർ കരീം നന്ദി പറഞ്ഞു.

ഫോട്ടോ: കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദിന് തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാകമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്യുന്നു. ടി. ശരത്ചന്ദ്രപ്രസാദ്, ബാബു അമ്മവീട്, കെ. ജയരാമൻ, എൽ. രാജ്മോഹൻ (പാറ്റൂർ ഉണ്ണി), എം.ആർ. ഷാനവാസ്, ബാബു പണിക്കർ, ജി. പുരുഷോത്തമൻ നായർ, പേട്ട അനിൽകുമാർ എന്നിവർ സമീപം