photo

നെടുമങ്ങാട്:ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്കാരം ശിവരാത്രി ദിനത്തിൽ നെടുമങ്ങാട് കോയിക്കൽ ശ്രീമഹാദേവർ ക്ഷേത്ര സന്നിധിയിൽ ഭക്തിനിർഭരമായി അരങ്ങേറി. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ അവതരിപ്പിച്ച് ഗിന്നസ് റെക്കാഡ് കരസ്ഥമാക്കിയ 'ഏകാത്മകം' ഇവന്റിൽ നെടുമങ്ങാട് യൂണിയനിൽ നിന്ന് അണിനിരന്ന നർത്തകിമാരാണ് മോഹിനിയാട്ടത്തിൽ പങ്കെടുത്തത്.യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ്‌,സെക്രട്ടറി രാജേഷ് നെടുമങ്ങാട്, വനിതാസംഘം ഭാരവാഹികളായ ശ്രീലത,കലാകുമാരി,ഷീല,സിമി തുടങ്ങിയവരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി.