k-surendran
k surendran

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ഇന്നു രാവിലെ 10.30ന് ചുമതലയേറ്റെടുക്കും. രാവിലെ 9:30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തുന്ന സംസ്ഥാന അദ്ധ്യക്ഷനെ സംസ്ഥാന ജില്ലാ നേതാക്കൾ സ്വീകരിക്കും. തുടർന്ന് തുറന്ന വാഹനത്തിൽ എം.ജി റോഡിലൂടെ പി.എം.ജി ജംഗ്ഷൻ വഴി കുന്നുകുഴിയിലുള്ള ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തേക്ക് ആനയിക്കും.. .

കേന്ദ്രമന്ത്രി വി മുരളീധരൻ, മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനുമായ ശിവരാജ് സിംഗ് ചൗഹാൻ, ഒ.രാജഗോപാൽ എം എൽ എ, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ കെ.വി. ശ്രീധരൻ മാസ്റ്റർ, കെ. രാമൻ പിള്ള , പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും, തുടർന്ന് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രവർത്തക യോഗത്തെ ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ള. നേതാക്കൾ അഭിസംബോധന ചെയ്യും. പത്തു വർഷമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രൻ. സംസ്ഥാന പ്രസിഡന്റായിരുന്ന പി.എസ്. ശ്രീധരൻ പിള്ള മിസോറാം ഗവർണറായതിനെ തുടർന്നാണ് സംസ്ഥാന പ്രസിഡന്റായി നിയോഗിക്കപ്പെട്ടത്.