university-college

തിരുവനന്തപുരം: കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. അഭിപ്രായ ഐക്യമുണ്ടായാൽ ഉടൻ ഇതു നടപ്പാക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിലെപ്പോലെ വിദ്യാർഥികൾക്ക് പഠനത്തിനൊപ്പം ജോലി ചെയ്തു പണം സമ്പാദിക്കാൻ അവസരം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

ക്ലാസുകൾ രാവിലെ ആക്കിയാൽ ശേഷിക്കുന്ന സമയം പാർട്ട് ടൈം ജോലികൾക്ക് വിനിയോഗിക്കാം. മുൻപ് വിദ്യാർഥികൾക്ക് 10 മണിക്കു മുൻപ് കോളേജുകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലായിടത്തും കോളജുകൾ ഉണ്ടെന്നു മാത്രമല്ല, ആവശ്യത്തിനു യാത്രാസൗകര്യവും ഉണ്ട്. ക്ലാസ് രാവിലെ ആക്കിയാൽ ഉച്ചതിരിഞ്ഞുള്ള സമയം തൊഴിലിനു മാത്രമല്ല പഠന, ഗവേഷണ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാം.