നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സിന്റെ വാർഷികാഘോഷമായ തളിർ 2020ന് തുടക്കമായി. വാർഷികാഘോഷങ്ങൾക്കൊപ്പം നഴ്സറി സ്കൂൾ കലോത്സവം, പ്രദർശന വിപണപമേള, മെഡിക്കൽ ക്യാമ്പുകൾ, അവാർഡ്ദാനം എന്നിവ നടക്കും. വാർഷികത്തിന്റെ ഉദ്ഘാടന സമ്മേളനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. രൂപത വികാരി ജനറൽ മോൺ.ജി ക്രിസ്തുദാസ് അദ്ധ്യക്ഷനായി. കാൻസർ രോഗികൾക്കായി 100 സ്ത്രീകളുടെ കേശദാനം സോഷ്യൽ വെൽഫയർ ബോർഡ് അംഗം സൂസൻ കോഡി ഉദ്ഘാടനം ചെയ്തു. കെ.ആർ.എൽ.സി.സി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ. ബി. ആന്റോ, ശാലിനി, അശ്വിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് രാവിലെ ഒൻപത് മുതൽ നടക്കുന്ന ആയുർവേദ സിദ്ധ മെഡിക്കൽ ക്യാമ്പ് മോൺ. ഡി. സെൽവരാജനും ഉച്ചക്ക് 2.30ന് നടക്കുന്ന പൊതു സമ്മേളനം ശശിതരൂർ എം.പിയും ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷനാകും. കെ. ആൻസലൻ എം.എൽ.എ, കെ.എസ്. ശബരീനാഥൻ എം.എൽ.എ സംസ്ഥാന സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ജോർജ് വെട്ടികാട്ടിൽ, നഗരസഭാദ്ധ്യക്ഷ ഡബ്ല്യൂ.ആർ. ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ്‌ലാൽ, എ.ആർ. ഷാജി, ജേക്കബ് തോമസ്, ജയാറാണി, ജയരാജ് തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.