തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലായി 711 പേർ നിരീക്ഷണത്തിൽ തുടരുന്നു. ഇവരിൽ 706 പേർ വീടുകളിലും അഞ്ചു പേർ ആശുപത്രികളിലുമാണ്. സംശയാസ്പദമായവരുടെ 437സാമ്പിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ 426 സാമ്പിളുകളുടെ ഫലം നെഗറ്റിവ് ആണ്. 216 വ്യക്തികളെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്ന് ഇന്നലെ ഒഴിവാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നു പേരെയും കഴിഞ്ഞ ദിവസങ്ങളിൽ ഡിസ്ചാർജ് ചെയ്തിരിരുന്നു.