ksrtc-insurance

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സുകളിലെ യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള അപകട ഇൻഷ്വറൻസ് തുക കൂട്ടുന്നത് സർക്കാരിന്റെ പരിഗണയിൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഗതാഗത സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിക്ക് നാളെ രൂപം നൽകും. അവിനാശി അപകടത്തിന്റെ പശ്ചത്തലത്തിലാണിത്.

റിസർവ് ചെയ്ത യാത്രക്കാർക്ക് 10 ലക്ഷവും അല്ലാത്തവർക്ക് അഞ്ച് ലക്ഷവുമാണ് നിലവിൽ അപകട മരണ ഇൻഷ്വറൻസ് തുക റിസവർവ് ചെയ്യാത്തവർക്കുള്ള ഇൻഷ്വറൻസ് തുക എട്ട് ലക്ഷമായി ഉയർത്താൻ ധാരണയായിട്ടുണ്ട്. അപകടത്തിൽ നിസാരപരിക്കേറ്റ് ആശുപത്രി ഒ.പിയിലെത്തിയാലും 10,​000 മുതൽ 20,​000 രൂപ വരെ നൽകും.

അതേ സമയം ,അവിനാശി അപകടത്തിൽ മരണമടഞ്ഞ ജീവനക്കാരുടേയും യാത്രക്കാരുടേയും ആശ്രിതകർക്കും പരിക്കേറ്റവർക്കും കെ.എസ്.ആർ.ടി.സി ഇൻഷ്വറൻസ് തുകയ്ക്ക് പുറമെ, എം.എ.സി.ടിയെയും (മോട്ടോർ വാഹന അപകട നഷ്ടപരിഹാര ട്രെബ്യൂണൽ)​ സമീപിക്കാം.. ഈ അപകടത്തിൽ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് 30 ലക്ഷം വീതവും യാത്രക്കാരുടെ ആശ്രിതർക്ക് 10 ലക്ഷം വീതവും .പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 മുതൽ 3 ലക്ഷം വിതം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അപകട ഇൻഷ്വറസ് സെസ് വഴി നേടുന്ന പണമാണ് ഇൻഷ്വറൻസ് കമ്പനിക്ക് കെ.എസ്.ആർ.ടി.സി അടയ്ക്കന്നത്. സാമൂഹ്യസുരക്ഷാ സെസായി ഒന്ന് മുതൽ അഞ്ചു രൂപ വരെയും പുറമെ

റിസർവ് യാത്രക്കാരിൽ നിന്ന് ഒരു രൂപയും ഈടാക്കുന്നുണ്ട്.ദീർഘദൂര ബസുകൾക്കെല്ലാം ഇൻഷ്വറൻസ് പരിരക്ഷയുണ്ട്.

'' ഇന്ത്യയിൽ കെ.എസ്.ആർ.ടിസിയിൽ മാത്രമാണ് യാത്രക്കാർക്ക് ഇത്തരത്തിൽ പരിരക്ഷ നൽകുന്നത്. . പ്രതിവർഷം മൂന്നു ലക്ഷം രൂപയാണ് പ്രിമിയമായി അടയ്ക്കുന്നത്.''

- എ.കെ.ശശീന്ദ്രൻ,​

ഗതാഗത മന്ത്രി