chenkal-temple

പാറശാല:മഹാശിവരാത്രിയോടനുബന്ധിച്ച് ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടന്ന പൊതുസമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.കെ.ആൻസലൻ എൻ.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ശിവരാത്രി സന്ദേശം നൽകി.എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു.കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ്‌,സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ്,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ഉഷാകുമാരി,ഡി.സി.സി സെക്രട്ടറി മഞ്ചവിളാകം ജയൻ,ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ വി.കെ.ഹരികുമാർ സ്വാഗതവും ക്ഷേത്ര ഉപദേശക സമിതി അംഗം കെ.പി.മോഹനൻ നന്ദിയും പറഞ്ഞു.