തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ നിന്നെത്തിയ 17 മെഡിക്കൽ വിദ്യാർത്ഥികൾ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഇതുകൂടാതെ 206 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.ജനറൽ ആശുപത്രിയിലെയും മെഡിക്കൽ കോളേജിലെയും ഐസൊലേഷൻ വാർഡുകളിലേയും ഓരോ ആളുകളെ നിരീക്ഷിച്ചുവരികയാണ്. പരിശോധനയ്ക്കായി അയച്ച 58 സാമ്പിളുകളിൽ 57ഫലങ്ങളും നെഗറ്റീവാണ്. ഒരു ഫലം കിട്ടാനുണ്ട്. ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2598 യാത്രക്കാരിൽ 119 പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി.രോഗലക്ഷണങ്ങളുള്ള ആരും ഉണ്ടായിരുന്നില്ല. ഡൊമസ്റ്റിക് എയർപോർട്ടിൽ 66 പേരെയും സ്‌ക്രീൻ ചെയ്തു.