തിരുവനന്തപുരം :നദീതട സംരക്ഷണം ലക്ഷ്യമിട്ട് മണ്ണൊലിപ്പ് തടയാൻ നഗരസഭ ആവിഷ്കരിച്ച ഇല്ലിമുള തീരം പദ്ധതിയ്ക്ക് തുടക്കമായി.നെട്ടയം മണികണ്‌ഠേശ്വരത്ത് നടന്ന പരിപാടി മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
കരമന,കിള്ളിയാർ,കരിയിൽ തോട്,ഉള്ളൂർ തോട് എന്നീ പ്രദേശങ്ങളിൽ രാമച്ചം,മുളങ്കാട് എന്നിവ വച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി.നഗരസഭയുടെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇല്ലിമുളം തീരം നടപ്പാക്കുന്നത്.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്‌പലത അദ്ധ്യക്ഷയായി.നെട്ടയം വാർഡ് കൗൺസിലർ രാജിമോൾ,സ്ഥിരം സമിതി അദ്ധ്യക്ഷൻ പാളയം രാജൻ,വട്ടിയൂർക്കാവ് ഹെðത്ത് ഇൻസ്‌പെക്ടർ മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു.