തിരുവനന്തപുരം: ശിവ മന്ത്രങ്ങൾ ഉരുവിട്ടും യാമ പൂജകൾ തൊഴുതും ഭക്തർ ശിവരാത്രി ആഘോഷിച്ചു. ശിവ ക്ഷേത്രങ്ങളിലെല്ലാം വെള്ളിയാഴ്ച പുലർച്ചെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മിക്ക ക്ഷേത്രങ്ങളിലും ഘോഷയാത്രകളും ഉണ്ടായിരുന്നു. ശ്രീകണ്‌ഠേശ്വരം, അരുവിപ്പുറം, കാന്തള്ളൂർ, കോലത്തുകര, നാവായിക്കുളം, തൃപ്പാദപുരം, കഠിനംകുളം, നെയ്യാറ്റിൻകര രാമേശരം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകൾ നടന്നു. പരമശിവന് വേണ്ടി മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിനത്തിൽ പാർവതീദേവി ഉറക്കമിളച്ചു പ്രാർത്ഥിച്ച രാത്രിയുടെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും അതേ ദിനത്തിൽ ശിവരാത്രി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.