കല്ലമ്പലം:നാവായിക്കുളം മങ്ങാട്ടുവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ രേവതി തിരുനാൾ മഹോത്സവം തുടങ്ങി, 27ന് സമാപിക്കും.എല്ലാ ദിവസവും വൈകിട്ട് തോറ്റം പാട്ട്, ഇന്നും,നാളെയും ഉച്ചയ്ക്ക് 12ന് അന്നദാനം,25ന് വൈകിട്ട് 5ന് അനുമോദന സമ്മേളനവും ചികിത്സാ സഹായ വിതരണവും വി.ജോയി എം.എൽ.എ നിർവഹിക്കും.രാത്രി 8.30 ന് നാടകം.26ന് രാത്രി 7ന് ഗാനമേള. 27ന് രാവിലെ 8.30ന് പൊങ്കാല, 4.30ന് ഉത്സവ ഘോഷയാത്ര, 5.30ന് വയലിൽ ഫ്യൂഷൻ,രാത്രി 8.45ന് കൊടുതി,പുലർച്ചെ 3 ന് ഗുരുസി.