donal-trump-

ഹൈദരാബാദിൽ ഒരു കോടി ആളുകൾ കാണാൻ കൂടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

- യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

അഞ്ച് പൈസ കൈയിലില്ലാത്ത കോടികളാണ് കൂടുന്നത്

1947ൽ ഇന്ത്യയിലെ മുഴുവൻ മുസ്ളിങ്ങളെയും പാകിസ്ഥാനിലേക്ക് അയച്ചിരുന്നെങ്കിൽ പൗരത്വ നിയമ ഭേദഗതി നിയമം തന്നെ ഇപ്പോൾ വേണ്ടിവരില്ലായിരുന്നു.

- കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

തേന്മാവിൻകൊമ്പത്തിലെ അപ്പക്കാളയുടെ ചെറിയ ബുദ്ധി ഓർമ്മ വരുന്നു

ഡൽഹിയിലും മറ്റും വെള്ളക്കരം പൂർണമായും ഒഴിവാക്കുമ്പോൾ ഇവിടെ കൂട്ടുന്നത് ശരിയല്ലെന്ന് ഇടതുമുന്നണി യോഗത്തിൽ അഭിപ്രായമുയർന്നതോടെയാണ് വെള്ളക്കരം കൂട്ടേണ്ടെന്ന് തീരുമാനിച്ചത്.

- എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ

സ്വന്തം പാർട്ടിയുടെ മന്ത്രി ഭരിക്കുന്ന കെ.എസ്.ഇ.ബിയുടെ കാര്യത്തിൽ ഈ ജാഗ്രത കണ്ടില്ലല്ലോ.

മമ്മുക്ക നായകനായ ബിഗ് ബി സംവിധാനം ചെയ്യുമ്പോൾ എനിക്ക് സംവിധാനം എന്ന പരിപാടി അറിയുമോ എന്നുപോലും തീർച്ചയില്ല. ഒരു ഷോർട്ട് ഫിലിം പോലും ഞാൻ എടുത്തില്ല. ഒരു സിനിമയിലും അസിസ്റ്റന്റ് ആയിട്ടില്ല. ബിഗ് ബി എന്ന സിനിമ ഉണ്ടായത് മമ്മുക്ക ഉള്ളതുകൊണ്ടു മാത്രമാണ്.

- അമൽ നീരദ്

മമ്മൂക്കയെ നായകനാക്കിയാൽ പിന്നെ പ്രത്യേകിച്ചൊന്നും അറിയേണ്ട കാര്യമില്ല എന്നാണോ?

ഇന്നത്തെ ഒരാവിഷ്കാര മാദ്ധ്യമമായ ചാനൽ ചർച്ചയിൽ ഭാഷ കഴിയുന്നത്ര ചുരുങ്ങിയിരിക്കണം. ഒരു മണിക്കൂർ ചർച്ചയിൽ മിക്കവർക്കും നാലോ അഞ്ചോ മിനിട്ടേ കിട്ടൂ. അന്യരുടെ അഭിപ്രായങ്ങൾ ഖണ്ഡിക്കലും സ്വന്തം അഭിപ്രായം സ്ഥാപിക്കലുമൊക്കെ ആ ചുരുങ്ങിയ നേരം കൊണ്ട് വേണം.

- എം.എൻ. കാരശ്ശേരി

ഇതിന്റിടയിൽ ആംഗ്യഭാഷ കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

ലോകത്തുടനീളമുള്ള ക്ളാസിക്കൽ സംഗീതത്തിൽ ജാതി അന്തർലീനമാണ്. കർണാടിക് ആയാലും ഹിന്ദുസ്ഥാനി ആയാലും പാശ്ചാത്യ ക്ളാസിക്കൽ ആയാലും ജാതി ഒരു വലിയ പ്രശ്നമാണ്.

സംഗീതജ്ഞൻ ടി.എം. കൃഷ്ണ


ഈ ജാതിക്കാ തോട്ടം, ഈ ജാതി നിന്റെ 'നേട്ടം"

ഒരു വിധത്തിൽ വീട്ടിൽ റെയ്‌ഡ് നടത്തിയത് അനുഗ്രഹമായി. ഇതോടെ ആസ്തികൾ മാത്രമല്ല ബാദ്ധ്യതകളും വിജിലൻസിന് മനസിലായി.‌

- വി.എസ്. ശിവകുമാർ എം.എൽ.എ

വിജിലൻസുകാർ പിരിവെടുത്ത് സഹായിക്കേണ്ടിവരുമോ