കടയ്‌ക്കാവൂർ: സ്റ്റാർ സ്‌പോർട്സ് ആൻഡ് ആർട്സ് ക്ളബിന്റെ 44-ാം വാർഷിക സമ്മേളനം കേരള സർവകലാശാല റിട്ട.ഡയറക്ടർ ഡോ. ജയപ്രകാശ് ഉദ്ഘാടനം ചെയ്‌തു. ക്ളബ് പ്രസിഡന്റ് ആർ.എസ്. ഗാന്ധി അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കാവൂർ സി.ഐ റിയാസ് മുഖ്യപ്രഭാഷണം നടത്തി. കടയ്‌ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസ് നടത്തി. പുതിയ ഭാരവാഹികളായി ആർ.എസ്. ഗാന്ധി (പ്രസിഡന്റ്), കെ.വി. മോഹൻദാസ് ( സെക്രട്ടറി), ജെ. അനിൽകുമാർ( ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.