pradeep

തിരുവനന്തപുരം: യുവജനങ്ങളെ സർഗാത്മകമായി സ്വാധീനിക്കുന്ന പ്രഭാഷകർക്ക് പൂഴനാട് ഭാവന ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ വോയ്സ് ഓഫ് കേരള പുരസ്കാരത്തിന് ഡോ. ജി.എസ്.പ്രദീപ് അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 25ന് നടക്കുന്ന ഭാവന ഗ്രന്ഥശാല വാർഷിക ആഘോഷ ചടങ്ങിൽ മന്ത്രി ഇ.പി.ജയരാജൻ സമ്മാനിക്കും. ഐ.ബി.സതീഷ് എം.എൽ.എ, കവി മുരുകൻ കാട്ടാക്കട, ഡോ. ജെ.ഹരീന്ദ്രൻ നായർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.